rahul
രാഹുൽ

ഓച്ചിറ: അഴീക്കൽ തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ "ദേവീപ്രസാദം" വള്ളത്തിൽ നിന്ന് കടലിൽ വീണ് കാണാതായ അഴീക്കൽ നികത്തിൽ (തെക്കടത്ത്) രാഹുലിനായുള്ള (കണ്ണൻ,30) തെരച്ചിൽ തുടരുന്നു. കഴി‌ഞ്ഞ 13ന് ഉച്ചയ്ക്ക് തൃക്കുന്നപ്പുഴയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വല വിരിക്കവെ രാഹുൽ കടലിൽ വീഴുകയായിരുന്നു. നേവി, കോസ്‌റ്റ്ഗാർഡ്, മറൈൻഎൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവരും വള്ളങ്ങളിൽ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നേതൃത്വത്തിലുള്ള 23 സ്വകാര്യ സംഘങ്ങളും രാവിലെ മുതൽ വ്യാപകമായി തെരച്ചിൽ നടത്തുകയാണ്. നാവികസേനയുടെ 'അഭിനവ്' എന്ന കപ്പൽ തെരച്ചിൽ പ്രവർത്തനത്തിലാണ്. ഡോണിയർ വിമാനത്തിന്റെ സേവനവും വിനിയോഗിക്കുന്നുണ്ട്. വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്റെ ഷിപ്പും കൊച്ചിയിൽ നിന്ന് എത്തിയ ഡോണിയർ വിമാനവും ഇന്നലെ വൈകിട്ട് തെരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ കൊച്ചിയിൽ നിന്നുള്ള കോസ്റ്റ് ഗാർഡ്ഷിപ്പ് തെരച്ചിൽ തുടരുന്നു. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ചേർന്ന് നടത്തുന്ന തെരച്ചിൽ ഇന്ന് രാവിലെ പുന:രാരംഭിക്കുമെന്ന് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. ഭാര്യ ഉണ്ണിമായ. മക്കൾ: ആരുഷ്, ആദി കേശവ്.