rahul-
രാഹുൽ

കൊല്ലം: യുവാവിനെ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. പൂതക്കുളം മുക്കട രുദ്രാലയം വീട്ടിൽ രാഹുലിനെയാണ് (20) പരവൂർ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സുഹൃത്തിന്റെ രോഗവിവരം അന്വേഷിക്കാൻ സഹോദരനൊപ്പം ബൈക്കിൽ പോവുകയായിരുന്ന പുത്തൻകുളം സ്വദേശിയായ ഷിനുരാജാണ് ആക്രമിക്കപ്പെട്ടത്. പരവൂർ ചക്കുവിള ജംഗ്ഷനിൽ പ്രതി ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് അസഭ്യം വിളിച്ചു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. രാഹുൽ കൈവശമുണ്ടായിരുന്ന ഒഴിഞ്ഞ ബിയർ കുപ്പി പൊട്ടിച്ച് ഷിനുരാജിന്റെ കഴുത്തിൽ കുത്തി. നിലത്തുവീണ ഷിനുരാജിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതെ തറയിലിട്ട് ഇയാളും കൂട്ടാളികളും കൂടി മർദ്ദിച്ചു. ഇടത് ചെവിക്ക് താഴെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റ ഷിനുരാജിനെ നാട്ടുകാരുടെ സഹായത്തോടെയാണ് സഹോദരൻ പാരിപ്പള്ളി മെഡി. ആശുപത്രിയിൽ എത്തിച്ചത്. പരവൂർ സി.ഐ എ. നിസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.