തൊടിയൂർ: മുഴങ്ങോടി കൊറ്റിനക്കാല ശ്രീദക്ഷിണ കാശി ദിവ്യക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ധന്വന്തരി യാഗത്തിന് തുടക്കമായി. 21-ന് സമാപിക്കും. ക്ഷേത്രത്തിനനുബന്ധമായി സ്ഥിതി ചെയ്യുന്ന വൈകുണ്ഠാശ്രമത്തിന്റെ സ്ഥാപകനും പ്രഥമ മഠാധിപതിയുമായിരുന്ന പത്മനാഭ ഗുരുവിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 125-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് ധന്വന്തരിയാഗം നടത്തുന്നത്. ദക്ഷിണ കാശി ദേവസ്വം ശ്രീരാമചന്ദ്രവൈദിക
പീഠമാണ് യാഗത്തിന് നേതൃത്വം നൽകുന്നത്. മുടപ്പിലപ്പള്ളിമഠം വാസുദേവസോമയാജിപ്പാടാണ് യാഗത്തിന്റെ മുഖ്യകാർമ്മികത്വം വഹിക്കുന്നത്.