veedu-
ശക്തമായ മഴയിൽ വീട് തകർന്നുവീണു

തൊടിയൂർ: വ്യാഴാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിൽ തൊടിയൂർ അരമത്ത്മഠം വാർഡിൽ പുന്നമൂട്ടിൽ കിഴക്കതിൽ പ്രകാശ് - രജിത ദമ്പതികളുടെ വീട്‌ തകർന്നു വീണു. ഇഷ്ടികയും ഓടും തടിയും ഉപയോഗിച്ചു നിർമ്മിച്ച രണ്ടു മുറികളും അടുക്കളയും ചേർന്ന വീടിന്റെ ഒരു മുറിപൂർണമായി തകർന്നു .ഈ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന പ്രകാശിന്റെ അമ്മുമ്മ 90 കാരിയായ ഭാരതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർക്ക് പുറമേ ദമ്പതികളുടെ 2 വയസുള്ള മകൾ ഋതുനന്ദ ,പ്രകാശിന്റെ കുഞ്ഞമ്മ പുഷ്പവല്ലി , ഇവരുടെ മകൾ അമ്മു എന്നിവരും ഈ വീട്ടിലാണ് താമസം. പ്രകാശ് കൂലിപ്പണിക്കാരനും രജിത തൊഴിലുറപ്പ് തൊഴിലാളിയുമാണ്. കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ എം. ഡാനിയൽ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തംഗം തൊടിയൂർ വിജയൻ

ഇടപെട്ട് സമീപത്തെ മറ്റൊരു കെട്ടിടത്തിൽ ഇവരെ മാറ്റി പാർപ്പിക്കാൻ ഏർപ്പാടാക്കി.