കുന്നത്തൂർ : കുന്നത്തൂർ താലൂക്കിലെ നെടിയവിള ഭഗവതി ക്ഷേത്രം,മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രം,പോരുവഴി പനപ്പെട്ടി ആശ്രമം ദേവീക്ഷേത്രം,ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം, കാരാളിമുക്ക് കോതപുരം തലയിണക്കാവ് ശിവപാർവ്വതീ ക്ഷേത്രം,ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം, പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം,ഭരണിക്കാവ് ഭദ്രകാളി ക്ഷേത്രം,ശൂരനാട് വടക്ക് കരിങ്ങാട്ടിൽ ശിവപാർവ്വതീ ക്ഷേത്രം, കോമളവല്ലീശ്വരം ക്ഷേത്രം,അഴകിയകാവ് ക്ഷേത്രം, ശൂരനാട് തെക്ക് കുമരഞ്ചിറ ക്ഷേത്രം,ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രം,പുത്തനമ്പലം ദേവീക്ഷേത്രം,കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിലേക്ക് രക്ഷിതാക്കളുടെയും കുരുന്നുകളുടെയും ഒഴുക്കായിരുന്നു. കുന്നത്തൂർ നെടിയവിള ക്ഷേത്രം,പനപ്പെട്ടി ആശ്രമം ക്ഷേത്രം,മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രം, ആനയടി ക്ഷേത്രം എന്നിവിടങ്ങളിൽ നടന്നു വന്ന നവരാത്രി സംഗീതോത്സവത്തിനും സമാപനമായി.കുന്നത്തൂർ ഐവർകാല പുത്തനമ്പലം ദേവീക്ഷേത്രം,കീച്ചപ്പള്ളിൽ ദേവീക്ഷേത്രം,കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ക്ഷേത്രം, പോരുവഴി പെരുവിരുത്തി മലനട, അമ്പലത്തുംഭാഗം ധർമശാസ്താ ക്ഷേത്രം,കണത്താർകുന്നം മഹാദേവർ ക്ഷേത്രം,പള്ളിശ്ശേരിക്കൽ പാലമ്പള്ളിക്കാവ്,വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.