കൊല്ലം : എസ്.എൻ.ഡി.പി യോഗം 1751-ാം നമ്പർ എലിക്കാട്ടൂർ ശാഖയിൽ വിജയ ദശമി ആഘോഷങ്ങളുടെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുസ്തക പൂജവയ്പ്, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം , പഠനോപകരണ വിതരണം, മധുര വിതരണം എന്നിവ നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതം ആശംസിച്ചു. യൂണിയൻ പ്രതിനിധി ജയപ്രകാശ് , ശാഖാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡി.സോമനാഥൻ, ജി.സുഗതൻ, എസ്.ബിജു, ജയപ്രകാശ്, പൊന്നമ്മ ഗോപാലകൃഷ്ണൻ, കനകമ്മ രാമചന്ദ്രൻ ,മുൻ ശാഖാ സെക്രട്ടറി സമോദ് കുമാർ എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് ലൈലാ ബാബു നന്ദി പറഞ്ഞു.