കോവൂർ: പാറപ്പുറംമുക്കിൽ പ്രിസ്കില്ല മെമ്മോറിയൽ ഗ്രാമീണ ലൈബ്രറിയുടെ ഉദ്ഘാടനവും വിദ്യാരംഭവും സംഗീതാർച്ചനയും നടത്തി. ലൈബ്രറി ഉദ്ഘാടനം മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു നിർവഹിച്ചു. വിദ്യാരംഭവും സംഗീതാർച്ചനയും കവി കുരീപ്പുഴ ഫ്രാൻസിസ് നിർവഹിച്ചു. മുൻ പത്തനംതിട്ട കളക്ടർ പി. അർജുനൻ പ്രതിഭകൾക്ക് സമ്മാനവിതരണം നടത്തി. അകാലത്തിൽ പൊലിഞ്ഞ മകൾ പ്രിസ്കില്ലയുടെ സ്മരണാർഥം ലൈബ്രറി നിർമ്മിക്കുന്നതിന് വസ്തു സംഭാവന നൽകിയ പിതാവ് ജോർജ് തോമസ്, അനിൽ മത്തായി എന്നിവർ സംസാരിച്ചു.