കൊല്ലം: അമൃത്കുളം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കമല ഭാസ്കരൻ മെമ്മോറിയൽ മെഡിക്കൽ ക്യാമ്പ് കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽ.പി സ്കൂളിൽ നടന്നു. അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പും കൊവിഡ് ബോധവത്കരണ ക്ലാസുമാണ് സംഘടിപ്പിച്ചത്.
കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ വാർഡ് കൗൺസിലർ കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേശീയ സമിതി അംഗം എം.എസ്. ശ്യാം കുമാർ അദ്ധ്യക്ഷത വഹിച്ചു. അമൃത്കുളം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എസ്.എം. വിശ്വദാസ് മുഖ്യപ്രഭാഷണം നടത്തി. ഇന്റഗ്രേറ്റഡ് മെഡിസിൻ ജോയിൻ ഡയറക്ടർ ഡോ. ഷിബു ഭാസ്കരൻ കമല മെമ്മോറിയൽ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി. അമൃത് കുളം റസിഡൻസ് അസോ. സെക്രട്ടറി കെ. പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹികളായ അയത്തിൽ അൻസർ, ബി. പ്രദീപ്, ഷിബു റാവുത്തർ, പ്രൊഫ. കെ.എസ്. ശശികുമാർ, സുഭാഷ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിന് മണലിൽ ഹീലിംഗ് ആയുർവേദ ഹോസ്പിറ്റൽ ഡോ. അനിൽകുമാർ, നഴ്സിംഗ് സ്റ്റാഫ് അംഗങ്ങളായ ജെ. അജ്മി, റിയസേവ്യർ എന്നിവർ നേതൃത്വം നൽകി.