utuc-
കാഷ്യു ഫെഡറേഷൻ യു.ടി.യു.സി നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന ധർണ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കശുഅണ്ടി മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കുക. പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ കാഷ്യു ഫെഡറേഷൻ നേതൃത്വത്തിൽ നടത്തിയ ധർണ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എ.എ.അസീസ് അദ്ധ്യക്ഷത വഹിച്ചു. യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി.ആനന്ദ്, ടി.സി. വിജയൻ, കെ.എസ്.വേണുഗോപാൽ, ഇറവുർ പ്രസന്നകുമാർ, കെ.എസ്.സനൽകുമാർ, ജി. വേണുഗോപാൽ, എം.എസ്.ഷൗക്കത്ത്, ടി.കെ. സുൽഫി, കരീപ്പുഴ മോഹനൻ, പാങ്ങോട് സുരേഷ്, കെ.രാമൻ പിള്ള, മോഹൻദാസ്, വിജയദേവൻ പിള്ള, പീതാംബരൻ, അക്സ് കുട്ടി എന്നിവർ സംസാരിച്ചു