e
ക്ഷേത്ര കുളത്തിൽ അകപ്പെട്ട വീട്ടമ്മയെ അഗ്നി രക്ഷാസേന രക്ഷിച്ചു കരയ്‌ക്കെത്തിക്കുന്നു

കടയ്ക്കൽ: ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്നതിനിടെ കുളത്തിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷിച്ചു. നിലമേൽ കൈതോട് സ്വദേശി സുശീല (59 ) യാണ് രക്ഷപെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയ്ക്കൽ ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം. നീന്തലറിയാത്ത ഇവർ 20 അടിയോളം വെള്ളത്തിൽ ഏറെനേരം സാരിയിൽ വായു കയറി പൊന്തിക്കിടന്നു. സംശയം തോന്നിയ നാട്ടുകാർ കടയ്ക്കൽ അഗ്നി രക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഓഫീസർ അജയകുമാറിന്റെ നേതൃത്വത്തിൽ രാജീവ്‌ ,നിതിൻ, ഷൈൻ, അസീം, ദീപക്, സജീവ്, വിനേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. അവശനിലയിയായ വീട്ടമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.