കൊല്ലം : സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർമാർ കൃത്യ സമയത്ത് ചികിത്സ നൽകാത്തതിനാൽ ആട് ചത്തതായി പരാതി. കരുനാഗപ്പള്ളി നഗരസഭാ ആറാം ഡിവിഷനിൽ രാജന്റെ ആടാണ് ചത്തത്. ആടിന് അസുഖം ബാധിച്ച് ചികിത്സയ്ക്കായി നമ്പരുവികാലയിലെയും മുഴങ്ങോട്ട് വിളയിലെയും മൃഗാശുപത്രികളിൽ ബന്ധപ്പെട്ടെങ്കിലും ജീവനക്കാർ ഇല്ലെന്ന കാരണത്താൽ ആടിന് ചികിത്സ നൽകിയില്ല. തുടർന്ന് ആട് ഇന്നലെ ചത്ത് പോവുകയായിരുന്നു.