കൊല്ലം : എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സമർത്ഥരായ വിദ്യാർത്ഥികളെ സിവിൽസർവീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻ സിവിൽ സർവീസ് പരിശീലന പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരീക്ഷ കൊല്ലം എസ്.എൻ കോളേജിൽ നാളെ രാവിലെ 12 മുതൽ ഒരു മണിവരെ നടക്കും. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് പരിശീലനത്തിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
പരീക്ഷയിൽ പങ്കെടുക്കാനെത്തുന്നവർ എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നിന്നോ ശാഖകളിൽ നിന്നോ കത്ത് കൊണ്ടുവരണം.
വിശദവിവരങ്ങൾക്ക് : 9446040661(പി.വി. രജിമോൻ).