കൊട്ടാരക്കര : കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലാസമിതിയുടെ ഒന്നാംവിള കൊയ്ത്തുത്സവം ഇന്ന് രാവിലെ 8ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഏലായിലെ 75 ഏക്കർ പാടത്താണ് കർഷക കൂട്ടായ്മ നെൽകൃഷി നടത്തിയിരിക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികൾ, കർഷകർ,സാംസ്കാരിക പ്രവർത്തകർ , പ്രകൃതി സ്നേഹികൾ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ കർഷകരെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും സാംസ്കാരിക പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും കലാകാരന്മാരെയും ആദരിക്കും. എല്ലാ കർഷകരും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കണമെന്ന് ഏലാ സമിതി സെക്രട്ടറി ബി.ചന്ദ്രശേഖരൻപിള്ള അറിയിച്ചു.