school
ചലച്ചിത്രതാരം പൃഥ്വിരാജിന്റെ ജന്മദിനാഘോഷത്തിന്റ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ മഠത്തിൽക്കാരാണ്മ ഗവ. എൽ. പി. എസിലെ വിദ്യാർത്ഥികൾക്കായി നൽകിയ മാസ്കും സാനിറ്റൈസറും താലൂക്ക് ഭാരവാഹികളിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു

ഓച്ചിറ: ചലച്ചിത്രതാരം പൃഥ്വിരാജിന്റെ ജന്മദിനാഘോഷത്തിന്റ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ മഠത്തിൽക്കാരാണ്മ ഗവ. എൽ. പി. എസിലെ വിദ്യാർത്ഥികൾക്കാവശ്യമായ മാസ്കും സാനിറ്റൈസറും കൈമാറി. താലൂക്ക് ഭാരവാഹികളിൽ നിന്ന് സ്കൂൾ എച്ച്. എം. സന്തോഷ്‌ കുമാർ ഏറ്റുവാങ്ങി.
യോഗം ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് ഉദ്ഘാടനം ചെയ്തു. എസ്. എം. സി ചെയർമാൻ സതീഷ് പള്ളേമ്പിൽ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം മിനി പൊന്നൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ വികസന സമിതി ചെയർമാൻ ബി. എസ്. വിനോദ്, പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സംഗീത്, അഖിൽ, അർജ്ജുൻ, അദ്ധ്യാപകരായ വിജയകുമാർ, വിജിത്ത് തിടങ്ങിയവർ സംസാരിച്ചു.