കടയ്ക്കൽ : 'കാരുണ്യത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ ഖുർആൻ അക്കാഡമി സംഘടിപ്പിച്ച ഓൺലൈൻ മീലാദ് സമ്മേളനത്തിൽ പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഖുർആൻ അക്കാഡമി പ്രസിഡന്റ് എം. ഖുത്തുബ് അദ്ധ്യക്ഷത വഹിച്ചു. കെ. എ. എം. എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദീൻ, സൈഫുദീൻ, അബ്ദുൽസമദ് തലവിള, അബ്ദുൽ വഹാബ്, ജാഫർകുട്ടി, കഷഫുദീൻ, മുഹമ്മദ് റഷീദ്, ജുബൈരിയ എന്നിവർ സംസാരിച്ചു