water
ആവണീശ്വരം കുളപ്പുറം ഏല ഭാഗം

പത്തനാപുരം : വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആവണീശ്വരം, കുളംപ്പുറം ഏലാ ഭാഗത്ത് 20 വീടുകളിൽ വെള്ളം കയറി. തോട് കരകവിഞ്ഞൊഴുകി. ഇഷ്ടിക കളം നിറഞ്ഞതോടെയാണ് വീടുകളിൽ വെള്ളം കയറിയത്. മനീഷാ മൻസിലിൽ ഇക്ബാൽ , ഇടത്തറ താഴേതിൽ ഹരീന്ദ്രൻ, നിഷാദ് മൻസിലിൽ അബ്ദുൾ റഹീം, പുത്തൻ വീട്ടിൽ ഉമൈദ് കുഞ്ഞ്, ഇടത്തറ പടിഞ്ഞാറ്റേതിൽ വിലാസിനി, ഇടത്തറ പടിഞ്ഞാറ്റേതിൽ സുബൈദാ ബീവി, മൂമിനാ മൻസിലിൽ കോയക്കുട്ടി, ഇടത്തറ പടിഞ്ഞാറ്റേതിൽ നൗഷാദ്, പാനാർവിളയിൽ മറിയാമ്മ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇരുപത് കുടുംബങ്ങളിൽ നിന്നായി കുട്ടികളടക്കം അൻപതോളം പേരാണ് ബന്ധുവീടുകളിൽ അഭയം തേടിയത്. വെള്ളം കയറിയതോടെ ഗൃഹോപകരങ്ങൾക്കും നാശം സംഭവിച്ചു. കിണറുകളും കക്കൂസുകളും ഉപയോഗിക്കാനാകാത്ത വിധത്തിലാണ് . കനത്ത മഴയിൽ
വൈദ്യുതി പോസ്റ്റുകളും മരങ്ങളും റോഡിൽ വീണതിനെത്തുടർന്ന് മലയോര മേഖലയിൽ പലയിടത്തും ഗതാഗത തടസവുമുണ്ടായി. വൈദ്യുതിയും തകരാറിലാണ്. നിരവധി കർഷകരുടെ വിളകൾക്കും നാശം സംഭവിച്ചു. കനത്ത മഴയിൽ പത്തനാപുരം മാങ്കോട് വീട് തകർന്നു വീണു. കുറിഞ്ഞിക്കാട്ട് വീട്ടിൽ ദാസിന്റെ വീടാണ് തകർന്നത്. പുന്നല കറവൂരിൽ കനാൽറോഡ് പിളർന്നു. മുള്ളു മല അച്ചൻകോവിൽ മേഖലയിലെ ചില ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. കല്ലട . തെന്മല ഡാമിലെ ഷട്ടർ ഉയർത്തിയതോടെ കല്ലട ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അച്ചൻകോവിൽ, ചാലിചേക്കര ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.