a
കനത്ത മഴയിൽ ചീരാൻകാവ് വട്ടമൺക്കാവ് റോഡിൽ വെള്ളം നിറഞ്ഞ നിലയിൽ

എഴുകോൺ: നിലയ്ക്കാതെ പെയ്ത മഴയിൽ പ്രദേശത്തെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിലായി. മിക്ക വയൽ ഏലകളിലെയും തോടുകളും ജലശയങ്ങളും നിറഞ്ഞ് കര കവിഞ്ഞ് ഒഴുകി. ചീരാൻകാവ് വട്ടമൺക്കാവ് റോഡിന്റെ അശാസ്ത്രീയ നവീകരണതിനെ തുടർന്ന് വട്ടമൺക്കാവ് മഹാദേവ ക്ഷേത്രത്തിന് സമീപം വെള്ളകെട്ടായി ഗതാഗതം സ്തംഭിച്ചു. ഓട നിർമ്മിക്കാത്തതിനാലാണ് റോഡിൽ വെള്ളം നിറഞ്ഞത്. റോഡിന്റെ ഇരുവശത്തും വയലുകളിൽ വെള്ളം നിറഞ്ഞ് ഒഴുകിയത്തിനെ തുടർന്നാണ് റോഡിലും സമീപ വീടുകളിലും വെള്ളം കയറിയത്. ഇടയ്ക്കിടം തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വിജ്ഞാനോദയം വായനശാല ജംഗ്ഷനിലെ വീടുകളിൽ വെള്ളം കയറി. ഇടയ്ക്കിടം സുജിത്ത് ഭവനത്തിൽ പങ്കജവല്ലിയുടെ വീട്ടിലേക്ക് മതിൽ ഇടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. കടയ്ക്കൊട് ത്രിവേണിയിൽ അനിരുദ്ധന്റെ വീട് ഇടിമിന്നലിൽ തകർന്നു. മെയിൻ സ്വിച്ച് ഇരുന്ന ഭാഗത്തെ ജനൽ ചില്ലുകളും ഭിത്തിയും പൊട്ടി. വൈദ്യുതി വയറിങ്ങുകളും വീട്ട് ഉപകരണങ്ങളും നശിച്ചു.