photo
ഏരൂർ ഗ്രാമപഞ്ചായത്തിലെ പാണയം എൽ.പി. സ്കൂളിൽ നിർമ്മിച്ച പാചകശാലയുടെയും ഭക്ഷണമുറിയുടെയും ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ. നിർവ്വഹിക്കുന്നു. ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റ് റ്റി. അജൻ സമീപം.

അ‌ഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ പാണയം എൽ.പി സ്കൂളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പാചക ശാലയുടെയും ഭക്ഷണമുറിയുടെയും ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. അജിത്, ഷൈൻബാബു, വി.രാജി, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, നൂർജഹാൻ, സ്കൂൾ എച്ച്.എം ബീഗം നാസിർ തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾ ഉൾപ്പടെ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പദ്ധതികൾ നടപ്പാക്കുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.