കൊല്ലം: ശക്തികുളങ്ങര പുത്തൻതുരുത്തിലെ വീടുകളിൽ മോഷണശ്രമം നടത്തിയ ശേഷം ഒളിവിലായിരുന്ന യുവാവിനെ എറണാകുളം തോപ്പുംപടി ഹാർബറിൽ നിന്ന് ശക്തികുളങ്ങര പൊലീസ് പിടികൂടി. ശക്തികുളങ്ങര മീനത്ത് ചേരി പുത്തൻതുരുത്തിൽ ജോസ് ഭവനത്തിൽ ഉണ്ട ജോസ് എന്ന് വിളിക്കുന്ന ജോസഫാണ് (38) പിടിയിലായത്. സെപ്തംബർ 11ന് രാത്രിയാണ് പുത്തൻതുരുത്ത് സ്വദേശി ആൽഫ്രഡിന്റെ വീടിൽ മോഷണശ്രമം നടത്തിയത്. ഇയാളിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോണിൽ നിന്നുമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തോപ്പുംപടി ഹാർബറിലെ ഒരു ബോട്ടിൽ മത്സ്യത്തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു പ്രതി.