കൊട്ടാരക്കര : കണ്ണംകോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്ഠി മഹോത്സവം നവംബർ 4 മുതൽ 9വരെ നടക്കും. വ്രതം അനുഷ്ഠിക്കുന്ന ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 6.45 മുതൽ വെള്ള നിവേദ്യം വിതരണം ചെയ്യും. വെള്ള നിവേദ്യം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്ര കമ്മിറ്റി ഒരുക്കുന്നത്.

ആഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം കണ്ണംകോട് ശാഖാ പ്രസിഡന്റ് എ. കിഷോർ, സെക്രട്ടറി ബി. ശശിധരൻ, കെ. എസ്. ദീപു എന്നിവർ നേതൃത്വം വഹിക്കും. കൊവിഡ് പ്രോട്ടോകോൾ കർശനമായും പാലിച്ചായിരിക്കും ആഘോഷങ്ങൾ നടക്കുക എന്ന് പബ്ലിസിറ്റി കൺവീനർ കെ. എസ്. പ്രമോദ് അറിയിച്ചു.വിശദമായ വിവരങ്ങൾക്ക്: 9526891205 എന്ന നമ്പരിൽ ബന്ധപ്പെടുക.