ശാസ്താംകോട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ശാസ്താംകോട്ട യൂണിറ്റ് സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് സന്തോഷ് സ്വാഗത് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിസാർ ആവണി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ വള്ളിക്കാവ്, അശോകൻ , ജില്ലാ വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ, മുരളി അനുപമ, ഹനീഫ അബീസ്, .ഉണ്ണികൃഷ്ണൻ, എസ്.ശ്രീകുമാർ , ബിജു സോപാനം, ശ്രീകുമാർ കളേഴ്സ്, ഉദയൻ കാർത്തിക, സജുകുമാർ ഗോപികാസ്, സതീഷ് തെറുമ്പിൽ, സുനിൽകുമാർ, ശാലിനി കേഫ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബിജു സോപാനം (പ്രസിഡന്റ്), വിജില.വി.പിള്ള (വൈസ് പ്രസിഡന്റ്), മധു ഇമേജ് (സെക്രട്ടറി), സുനിൽ നീരജ് (ജോ. സെക്രട്ടറി), ശ്രീകുമാർ കളേഴ്സ് (ട്രഷറർ), കെ.അശോകൻ,സനോജ് ശാസ്താംകോട്ട, ഹനീഫ അബീസ്, വി.ഉണ്ണികൃഷ്ണൻ, ബിജു ചിത്രാംബരി, എസ്.ശ്രീകുമാർ (മേഖലാ കമ്മറ്റിയംഗങ്ങൾ).