തൊടിയൂർ: ഗ്രാമ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായിരുന്ന ആരോഗ്യ പ്രവർത്തകരെ അരമത്ത് മഠം പൗരാവലിയുടെ അഭിമുഖ്യത്തിൽ ആദരിക്കും.
നാളെ ഉച്ചയ്ക്ക് 2- ന് എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ ആരോഗ്യ പ്രവർത്തകരെ ആദരിക്കും. ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ അദ്ധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.തൊടിയൂർ പി .എച്ച്.സിയുടെ കീഴിലിലുള്ള ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ വിഭാഗങ്ങളിൽപ്പെട്ട 33 ആരോഗ്യ പ്രവർത്തകരെയാണ് ആദരിക്കുന്നത്.