കൊല്ലം: തൃക്കടവൂർ കലാവേദി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നവരാത്രി മഹോത്സവം സമാപിച്ചു. മഹോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. കലാവേദി ചെയർമാൻ ആർ. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ഗിരിജ സന്തോഷ് , ടെൽസാ തോമസ്, സ്വർണമ്മ, സിന്ധു റാണി, ഗിരിജാ തുളസീധരൻ എന്നിവരെ ആദരിച്ചു. ചടങ്ങിൽ കലാവേദി പ്രസിഡന്റ് ആർ. ബിജു സ്വാഗതവും സെക്രട്ടറി പി.വി. വിമൽ കുമാർ നന്ദിയും പറഞ്ഞു
കുട്ടികൾക്ക് പ്രൊഫ. വസന്തകുമാർ സാംബശിവൻ ആദ്യക്ഷരം കുറിച്ചു. തുടർന്ന് റിഥം സ്കൂൾ ഒഫ് മ്യൂസിക്കിൽ ഹേമ ഗോമസ് (നൃത്തം), അതുലാ സോമനാഥ് (സംഗീതം), അഭിലാഷ് അശോക് (മൃദംഗം), ഷിയാസ് ഖാൻ (ചിത്രരചന), സനിൽ (വയലിൻ, കീബോർഡ്), മണിക്കുട്ടൻ (വെസ്റ്റേൺ ഡാൻസ്), ഭാസ്ക്കരനുണ്ണിത്താൻ (യോഗ), നിർമ്മൽ ആർ (കരാട്ടെ ) എന്നിവർ കലാപഠനങ്ങൾക്ക് തുടക്കം കുറിച്ചു.