xp
വവ്വക്കാവ് - മണപ്പള്ളി റോഡിൽ പൂവിടയിൽ ജംഗ്ഷനിൽ കച്ചവട സ്ഥാപനക്കൾക്ക് മുന്നിലെ സ്ഥിരം വെള്ളക്കെട്ട്.

തഴവ: വവ്വക്കാവ് - മണപ്പള്ളി റോഡിൽ കുറുങ്ങപ്പള്ളി പൂവിടയിൽ ജംഗ്ഷൻ, തഴവ മുല്ലശ്ശേരി ജംഗ്‌ഷൻ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും ഭീഷണിയാകുന്നു. മഴപെയ്താൽ ദിവസങ്ങളോളം റോഡിൽ കെട്ടിക്കിടക്കുന്ന മലിനജലം വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കച്ചവട സ്ഥാപനക്കൾക്ക് അകത്തേക്കും വഴി യാത്രക്കാരുടെ ദേഹത്തേക്കും തെറിച്ച് വീഴുന്ന സ്ഥിതിയാണ്. നവീകരണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ വർഷം റോഡിൽ നിരവധി സ്ഥലങ്ങളിൽ ഓട നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ആവശ്യമുള്ള സ്ഥലങ്ങളിൽ നീരൊഴുക്കിന് പരിഗണന നൽകിയില്ലെന്ന പരാതി വ്യാപകമാണ്.