കുളത്തൂപ്പുഴ: ശക്തമായ മഴയിൽ കുളത്തൂപ്പുഴയിലെ നിരവധി വീടുകൾക്കും വ്യാപകമായി കൃഷികൾക്കും നാശനഷ്ടം സംഭവിച്ചു. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേകരയിലും കല്ലുവെട്ടാംകുഴിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം ചെങ്കോട്ട അന്തർ സംസ്ഥാന പാതയിലടക്കം വെള്ളം കയറിയതിനാൽ ഗതാഗതം നിരോധിച്ചു. അമ്പതേക്കറിലും ചോഴിയക്കോടും നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. തെന്മല ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടും കല്ലടയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് മൂലം ജനങ്ങൾ ആശങ്കയിലാണ്.അമ്പതേക്കർ പാലം മുങ്ങിയതോടെ ഗ്രാമം ഒറ്റപ്പെട്ടു. മറ്റൊരു പ്രളയ സാഹചര്യം മുന്നിൽ കണ്ടുള്ള ശക്തമായ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ അറിയിച്ചു.അടിയന്തര ഘട്ടങ്ങളിൽ വിവരങ്ങൾ പഞ്ചായത്ത്, റവന്യൂ, പൊലീസ് തുടങ്ങിയ അധികാരികളെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.