phot
കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്തെ പുനലൂർ വാളക്കോടിന് സമീപത്ത് കൂറ്റൻ കട്ടിംഗ് ഇടിഞ്ഞ് വീണതിനെ തുടർന്ന് മാറ്റി പാർപ്പിച്ചവരുടെ വീടാണ് മുകളിൽ സ്ഥിതി ചെയ്യുന്നത്.

പുനലൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് കൂറ്റൻ കട്ടിംഗ് ഇടിഞ്ഞത് വീണ് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ വാളക്കോടിന് സമീപത്തെ പുതിയതായി പണിയുന്ന പെട്രോൾ പമ്പിനോട് ചേർന്ന കൂറ്റൻ കട്ടിംഗ് ആണ് ഇന്നലെ വൈകിട്ട് ഇടിഞ്ഞു വീണത്.കട്ടിംഗിന് മുകൾ ഭാഗത്ത് താമസിക്കുന്ന കുടുംബത്തെയാണ് ഫയർഫോഴ്സ് ബന്ധപ്പെട്ട് മാറ്റി പാർപ്പിച്ചത്. റോഡ് നിരപ്പിൽ നിന്ന് 200 അടിയോളം ഉയരത്തിലുള്ള കുന്ന് ഇടിച്ച് നിരത്തിയ ശേഷമാണ് പെട്രോൾ പമ്പ് പണിയുന്നത് .