കടയ്ക്കൽ : ചടയമംഗലം നിയോജക മണ്ഡലത്തിലെ 17 ഹൈസ്‍കൂളുകളിലെ തിരഞ്ഞെടുത്ത 17 പെൺകുട്ടികൾക്ക് പഠനാവശ്യത്തിനായി ടാബ് വിതരണം ചെയ്തു. മലബാർ ഗോൾഡിന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കൽ ക്യാമ്പ് ഓഫീസിൽ വച്ച് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ , സി .പി .ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ.സി. അനിൽ, സി .പി .ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് .ബുഹാരി, മലബാർ ഗോൾഡ് പ്രധിനിധി റിയാസ് എന്നിവർ സംസാരിച്ചു.