theng
പൂയപ്പള്ളി നെയ് തോട് ഭാഗത്ത് ജെയ്സൻ്റെ പുരയിടത്തിലെ തെങ്ങിൻ തൈകൾ സമൂഹ വിരുദ്ധർ നശിപ്പിച്ച നിലയിൽ

ഓയൂർ: പൂയപ്പള്ളി മുള്ളുകാട്, അരിമത്യാ ഭവനിൽജെയ്സന്റെ ഒന്നര ഏക്കർ പുരയിടത്തിൽ നട്ടിരുന്ന 20 മൂട് തെങ്ങിൻ തൈകൾ സമൂഹ്യ വിരുദ്ധർ പിഴുത് നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ഞായറാഴ്ച പിഴുത് നശിപ്പിച്ച തൈകൾക്ക് പകരം വീണ്ടും തൈകൾ വാങ്ങി നട്ടെങ്കിലും ബുധനാഴ്ച ആ തൈകളും പിഴുത് നശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസിന് പരാതി നൽകി.