കൊല്ലം : എസ്.എൻ.ഡി.പി യോഗം ഉമയനല്ലൂർ മൈലാപ്പൂര് 3045-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് ശാഖാങ്കണത്തിൽ വച്ച് എസ്.എസ്.എൽ.സി, പ്ലസ് ടൂ വിജയികളെ അനുമോദിക്കും. ശാഖാ പ്രസിഡന്റ് എസ്. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. കൊല്ലം യൂണിയൻ മേഖലാ കൺവീനർ എം.സജീവ്, യൂണിയൻ പ്രതിനിധി സി. സാജൻ, വനിതാ സംഘം മേഖലാ കൺവീനർ എസ്.ഷീന എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിക്കും. ശാഖാ സെക്രറി എസ്. ശശാങ്കൻ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം ആർ. രഞ്ജിത്ത് നന്ദിയും പറയും.