ഓയൂർ: തോരാതെ പെയ്യുന്ന ശക്തയ മഴയിൽ വെളിനല്ലൂർ വില്ലേജിലെ വീടുകൾക്ക് നാശം സംഭവിച്ചു.
വെളിനല്ലൂർ കാളവയൽ മേലേ കുഴിവിള വീട്ടിൽ ലളിതയുടെ ഓടും ഷീറ്റും മേഞ്ഞ വീടിന്റ ഭിത്തിയും ഓയൂർ മു ക ളു വിളയിൽ സരസ്വതി അമ്മയുടെ വീട് ഭാഗികമായും കരിങ്ങന്നൂർ ആശാലയത്തിൽ ആശാ മോളുടെ ടിൻ ഷീറ്റും ടാർ പൊളിനും മേഞ്ഞ വീടും മീയന മേവടിയിൽ ചരുവിള വീട്ടിൽ നജീമയുടെ കട്ട കെട്ടിയ വീടിന്റെ ഭിത്തിയും ഓയൂർ പാറയിൽ കുഴി പൊയ്കയിൽ അബ്ദുൽ സലാമിന്റെ വീടിന്റെ ചായ്പും തകർന്നു വീണു. കരിങ്ങന്നൂർ 504-ൽ ആരോഗ്യ സബ്സെന്ററിന്റെ സംരക്ഷണഭിത്തി തകർന്ന് വീണു.