തൊടിയൂർ: സി.പി.എം തൊടിയൂർ ലോക്കൽ സമ്മേളനം ടി.ജി.പുരുഷോത്തമൻ നഗറിൽ (സോഡിയാക്ക് ഓഡിറ്റോറിയം, അരമത്ത്മഠം) സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ടി.രാജീവ് സ്വാഗതം പറഞ്ഞു. തച്ചിരേത്ത് അജയൻ അദ്ധ്യക്ഷനായി. എസ്.സുനിൽകുമാർ രക്തസാക്ഷി പ്രമേയവും കെ.ആർ.സജീവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

തുടർന്ന് എസ്.മോഹനൻ, നദീർഅഹ്മദ്, ബെൻസി രഘുനാഥ്, കെ.ശാരദ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സൂസൻകോടി, പി.കെ.ബാലചന്ദ്രൻ, സി.രാധാമണി,

പി.ആർ.വസന്തൻ, വസന്താരമേശ്, പി.കെ.ജയപ്രകാശ്, ശ്രീനാഥ് എന്നിവർ പങ്കെടുത്തു. 2014 ന് ജൂണിന് ശേഷം കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് വിതരണം ചെയ്യപ്പെടാത്ത അതിവർഷ ആനുകൂല്യം ഉടനടി വിതരണം ചെയ്യുക, മുടങ്ങിക്കിടക്കുന്ന കരുനാഗപ്പള്ളി - പതാരം കെ .എസ് .ആർ. ടി സർവീസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 15 അംഗ ലോക്കൽ കമ്മിറ്റി ആർ.രഞ്ജിത്തിനെ സെക്രട്ടിയായി തിരഞ്ഞെടുത്തു. ഏരിയ സമ്മേളന പ്രതിനിധികളായി 23 പേരെയും തിരഞ്ഞെടുത്തു.