തൊടിയൂർ: 46-ാം ഐ.സി. ഡി .എസ് ദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കുളങ്ങര ഡിവിഷനിൽപ്പെട്ട 12 അങ്കണവാടികളുടെ പ്രവർത്തകർ ഒത്തുചേർന്ന് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. വൈ.എം. എം സെൻട്രൽ സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രകൃതിജന്യ ഭക്ഷണ പദാർത്ഥങ്ങൾ, വിവധ തരം പഴച്ചാറുകൾ തുടങ്ങിയവ ക്യാമ്പിൽ നിർമ്മിച്ചു. ചിത്രപ്രദർശനം കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. നിരവധിപേർ ക്യാമ്പ് സന്ദർശിച്ചു.