കിഴക്കേ കല്ലട: കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ചവറ കെ.എസ്. പിള്ളയ്ക്ക് കവിത്രയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ജി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലയുടെ ഉപഹാരം ചവറ കെ.എസ്. പിള്ളയ്ക്ക് കെ.ബി. മുരളീകൃഷ്ണൻ സമ്മാനിച്ചു. തത്ത്വമസി അവാർഡ് ലഭിച്ച കല്ലട വിവി ജോസിന് കവിത്രയുടെ ഉപഹാരം നൽകി. ഗ്രന്ഥശാലാ സെക്രട്ടറി കെ.ആർ. ശ്രീജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.