ഓച്ചിറ: തഴവ കുതിരപ്പന്തി ഗവ. എൽ .പി സ്കൂളിൽ നടന്ന ഗുരുവന്ദനവും കുട്ടികളുടെ സർഗശേഷിയും സാങ്കേതിക മികവും സമന്വയിക്കുന്ന ഡിജിറ്റൽ മാഗസിൻ (ഇ -ദളങ്ങൾ) പ്രകാശനവും സി. ആർ. മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ദീപക്ക് അദ്ധ്യക്ഷനായി. ഡിജിറ്റൽ മാഗസിൻ ഇ -ദളങ്ങളുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശ്രീലത, ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി . ബിജു, ഗ്രാമപഞ്ചായത്തംഗം ആർ. സുജ, വിദ്യാലയ സംരക്ഷണ സമിതി കൺവീനർ സലിം അമ്പീത്തറ, ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ കുശസ്ഥലി, എസ്. എം. സി ചെയർമാൻ എസ്. സുരേഷ് കുമാർ, പി. ടി.എ ചെയർപേഴ്സൺ ജെ.ആൽഫ തുടങ്ങിയവർ ആശംസകൾ നേർന്നു.
അവാർഡ് ജേതാക്കളായ പ്രഥമ അദ്ധ്യാപിക എസ്. സബീന, സീനിയർ അസിസ്റ്റന്റ് ഐ. അനിതാകുമാരി, പൂർവ അദ്ധ്യാപികമാരായ മഹേശ്വരി, വിജയലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ സമർഥരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.