v

കൊല്ലം: പ്രളയക്കെടുതിയിൽ ദുരന്തമനുഭവിക്കുന്നവർക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് ആർ.എം.പി ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ചെമ്പകശേരി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കരിക്കോട് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി നെടുങ്ങോലം ബാബുരാജ്, ചെമ്മക്കാട് രാധാകൃഷ്ണൻ, അഷ്ടമുടി സുനിൽകുമാർ, ആശ്രാമം സുരേഷ് ചന്ദ്രൻ, അയത്തിൽ നവാസ്, ജേക്കബ്‌ വെളുത്താൻ, വിനോദ് ബാഹുലേയൻ, ജോനകപ്പുറം ഏലിയാസ് ആന്റണി, സിന്ധു ജി. മുഖത്തല, ശശികല എസ്.ആശ്രാമം എന്നിവർ സംസാരിച്ചു.