കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാവുമ്പാ വടക്ക് വലിയവീട്ടിൽ ഉദയകുമാറിന്റെ വീടിന്റെ അടുക്കള ഭാഗം തകർന്ന് വീണു. വീട്ടിൽ ഉണ്ടായിരുന്നവർ താലനാരിഴക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 തോടെ ഉണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. അപകടത്തിന് തൊട്ടു മുമ്പ് ഉദയകുമാറിന്റെ ഭാര്യ സുനിത കുമാരിയും രണ്ട് ചെറിയ കുഞ്ഞുങ്ങളും ഒരുമിച്ചിരുന്ന് അടുക്കളയിൽ ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുന്നതിന് പുറത്തേക്കിറങ്ങിയ സമയത്താണ് അപകടമുണ്ടായത്. ഉദയകുമാറിന്റെ ജേഷ്യസഹോദരൻ സുകുമാരൻ നായരും അപകട സമയത്ത് വീട്ടിലുണ്ടായിരുന്നു.