kallada
പടിഞ്ഞാറേകല്ലട ഐത്തോട്ടുവാ തോപ്പിൽ കടവിനുസമീപത്തെ ദുരിതബാധിത വീടുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുധീർ എന്നിവർ സന്ദർശിക്കുന്നു.

പടിഞ്ഞാറേകല്ലട : കനത്തമഴയിൽ കല്ലട ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് കല്ലടയാർ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. ജലനിരപ്പ് ഉയർന്നാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ആൾക്കാരെ ക്യാമ്പിലേക്ക് മാറ്റുന്നതും ഏറെ ദുഷ്കരമാണ്. മുൻ വർഷങ്ങളിൽ ഇത്തരം സാഹചര്യങ്ങളിൽ ആൾക്കാരെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കുകയായിരുന്നു പതിവ്. ദുരിതബാധിത പ്രദേശങ്ങൾ പൊലീസും ഗ്രാമപഞ്ചായത്ത് അംഗങ്ങളും നേരിൽകണ്ട് വിലയിരുത്തി. മുൻകരുതലുകൾ സ്വീകരിച്ചു.