കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പ്ലാമൂട് കല്ലും വിളവീട്ടിൽ ജനാർദ്ദനന്റെ വീട് ശക്തമായ മഴയിൽ തകർന്നു. ഇന്നലെ രാത്രി ഒന്നരക്ക് പെയ്ത ശക്തമായ മഴയിലാണ് വീടിന്റെ മേൽക്കൂര തകർന്ന് താഴെ പതിച്ചത്. സംഭവം നടക്കുമ്പോൾ ജനാർദ്ദനൻ വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.