track
ലോക ട്രോമ ദിനത്തോടനുബന്ധിച്ചു ട്രാക്കും കൊല്ലം സിറ്റി പൊലീസും സംയുക്തമായി സംഘടിപ്പിച്ച ട്രോമകെയർ പരിശീലന ക്യാമ്പ് സി ബ്രാഞ്ച് എ.സി.പി സോണി ഉമ്മൻ കോശി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ട്രാക്കും കൊല്ലം സിറ്റി പൊലീസും സംയുക്തമായി ട്രോമകെയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പൊലീസ് ക്ലബിൽ നടന്ന ക്യാമ്പ് സിറ്റി പൊലീസ് സി ബ്രാഞ്ച് എ.സി.പിയും ട്രാഫിക് നോഡൽ ഓഫീസറുമായ സോണി ഉമ്മൻ കോശി ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റും ജോയിന്റ് ആർ.ടി.ഒയുമായ ആർ. ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി ബ്രാഞ്ച് സബ് ഇൻസ്‌പെക്ടറും ട്രാഫിക് അസിസ്റ്റന്റ് നോഡൽ ഓഫീസറുമായ എച്ച്. ഷാനവാസ് സ്വാഗതം പറഞ്ഞു. ട്രാക്ക് സെക്രട്ടറി ഡോ. ആതുരദാസ്, മെയിൽ നഴ്സ് മുകേഷ് എന്നിവർ ട്രോമ കെയർ പരിശീലനത്തിന് നേതൃത്വം നൽകി. സന്തോഷ് തങ്കച്ചൻ, ഗോപകുമാർ ലോജിക്, സന്തോഷ്, നൗഷാദ്, ജലീൽ എന്നിവർ പ്രസംഗിച്ചു. കൊല്ലം സിറ്റി പൊലീസിലെ ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്.