ഓടനാവട്ടം : എസ് .എൻ. ഡി .പി യോഗം കുടവട്ടൂർ 587-ാം നമ്പർ ശാഖയിൽ എസ് .എസ് .എൽ .സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖാ അതിർത്തിയിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വിദ്യ കൊണ്ട് പ്രബുദ്ധരാകണം എന്ന ഗുരു ദർശനം ഉൾക്കൊണ്ട് ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേരാൻ എല്ലാ വിദ്യാർത്ഥികളും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ
പുരസ്കാരങ്ങൾക്ക് പുറമേ കോൺട്രാക്ടർ എസ്. ഷാജിയുടെ വകയായുള്ള കാഷ് അവാർഡുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
ശാഖാ പ്രസിഡന്റ് ജി. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ബാലഗോപാൽ, കോൺട്രാക്ടർ എസ്. ഷാജി, ഉദയൻ, പ്രസാദ്, ശാഖ സെക്രട്ടറി സുധാ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.