phot
തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നു

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്നതു മൂലം തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 1.35 മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി.

115.82 മീറ്റർ സംഭരണ ശേഷിയുളള അണക്കെട്ടിൽ ഇന്നലെ വൈകിട്ട് 115.34 മീറ്ററായി ജലനിരപ്പ് വർദ്ധിച്ചതോടെയാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളൂം കൂടുതൽ ഉയർത്തിയതെന്ന് കല്ലട ഇറിഗേഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയർ ശിവശങ്കരൻ നായർ അറിയിച്ചു. ജലനിരപ്പ് വീണ്ടും വർദ്ധിച്ചാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. നാല് വർഷം മുമ്പ് കനത്ത മഴ പെയ്തിരുന്നെങ്കിലും അണക്കെട്ടിൻെറ മൂന്ന് ഷട്ടറുകളും ഇത്രയും ഉയർത്തിയിരുന്നില്ല. എന്നാൽ പദ്ധതി പ്രദേശത്ത് നീരോഴുക്ക് ശക്തമായി തുടരുന്നത് കാരണം ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ട സ്ഥിതിയാണ് നിലവിൽ.