കൊല്ലം: ലോക വിദ്യാർത്ഥി ദിനത്തിൽ കൊല്ലം എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ രചനകൾ കൊല്ലം ചിൽഡ്രൻസ് ഹോം ലൈബ്രറിക്ക് കൈമാറി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി. സജിനാഥ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ വിദ്യയിൽ നിന്നു പുസ്തകങ്ങൾ ഏറ്റുവാങ്ങി. തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജയറാം സ്വാമി വിശിഷ്ടാതിഥിയായിരുന്നു. എൻ.എസ്.എസ് വോളണ്ടിയർമാരായ ശ്രീനാരാജ് ലോക വിദ്യാർത്ഥി ദിന സന്ദേശം നൽകി. സ്നേഹ നന്ദി പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഡോ. ഷാജി നേതൃത്വം വഹിച്ചു.