തൊടിയൂർ: കരുനാഗപ്പള്ളി താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. പള്ളിക്കലാറിൽ തീരത്ത് വെള്ളക്കെട്ട് ഉയർന്നതോടെയാണ് 10 കുടുംബങ്ങളെ കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ യിലേക്ക് മാറ്റിയത്. ക്യാമ്പിൽ 20 സ്ത്രീകൾ ഉൾപ്പടെ 34 അംഗങ്ങൾ ഉണ്ട്. ഇവർക്ക് താമസിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി റവന്യൂ അധികൃതർ അറിയിച്ചു.