കടയ്ക്കോട് : തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ കൊയ്ത്ത് തുടങ്ങി. മന്ത്രി കെ.എൻ.ബാലഗോപാൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള, ബ്ലോക്ക് അംഗം എം.തങ്കപ്പൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സി.ഉദയകുമാർ, എസ്.സന്ധ്യാ ഭാഗി, എസ്.എസ്.സുവിധ, വൈ. റോയ്, ഷീബാ സജി, ഗീതാകുമാരി, കൃഷി ഓഫീസർ ബി.പുഷ്പരാജൻ, കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏലാ സമിതി സെക്രട്ടറി ബി.ചന്ദ്രശേഖരൻ പിള്ള സ്വാഗതം പറഞ്ഞു.
മെഡിക്കൽ ഓഫീസർമാരായ ഡോ.സുനിത, ഡോ. ആശ, ഡോ.ബോബി, കഥകളി കലാകാരനായ മാർഗി വേണുഗോപാൽ, മുതിർന്ന കർഷകർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.