കരുനാഗപ്പള്ളി : നഗരത്തിന്റെ കായിക മുന്നേറ്റം ലക്ഷ്യമിട്ട് രൂപീകരിച്ച കരുനാഗപ്പള്ളി അത്‌ലറ്റിക് ക്ലബ്ബിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എ .എം. ആരിഫ് എം. പി നിർവഹിച്ചു. സി. ആർ. മഹേഷ് എം.എൽ.എ പതാകയും ലോഗോയും പ്രകാശനം ചെയ്തു. സുജിത് വിജയൻപിള്ള എം.എൽ.എ മെമ്പർഷിപ്പുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. ജീവകാരുണ്യ പദ്ധതിയായ അതിജീവനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗവും സ്പോർട്ട്സ് 100 പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്താ രമേശും നിർവഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു കായിക പ്രതിഭകളെയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ കലാ പ്രതിഭകളെയും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി വിദ്യാഭ്യാസ പ്രതിഭകളെയും ആദരിച്ചു. പരമ്പരാഗത ആയോധനക്കളരി പ്രദർശനം കെ .എ.സി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കെ.എ.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബി. വാസന്തികുമാരി നയവിശദീകരണം നടത്തി. അത് ലറ്റിക് ക്ലബ് ഭാരവാഹികളായ ലിയോ തൊടിയൂർ, പ്രദീപ് ലാൽ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.