കൊട്ടിയം: സിറ്റിസൻ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റി മൈലക്കാട്ട് സംഘടിപ്പിച്ച നബിദിന സമ്മേളനവും പ്രാർത്ഥനാ സദസും ഉസ്താദുമാർക്കുള്ള സ്നേഹ സാന്ത്വന കിറ്റ് വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നബിദിന സന്ദേശം നൽകി. ജില്ലാ ചെയർമാൻ സെയ്ദ് മുഹ്സിൻ കോയാ തങ്ങൾ അൽ ഹൈദ്രോസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, ജി.എസ്.ജയലാൽ എം.എൽ.എ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിറ്റിസൻ പ്രൊട്ടക്ഷൻ ഫോറം മുഖ്യരക്ഷാധികാരി അബു മുഹമ്മദ് ഇദ്രീസ് ഷാഫി പെരിങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. അയ്യൂബ് ഖാൻ മഹ്ളരി, ഇ.ആർ.സിദ്ദിഖ് മന്നാനി കൊല്ലം, പി.ഡി.പി ജില്ലാ സെക്രട്ടറി ബ്രൈറ്റ് സെയ്ഫുദ്ദീൻ എന്നിവർ സംസാരിച്ചു.