pho
കല്ലടയാറിനോട് ചേർന്ന പുനലൂർ ടി.ബി ജംഗ്ഷനിലെ സ്നാനഘട്ടം മുങ്ങിയപ്പോൾ

പുനലൂർ: തെന്മല പരപ്പാർ അണക്കെട്ട് കൂടുതൽ തുറന്നതോടെ കല്ലടയാറ് നിറഞ്ഞൊഴുകിയത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കല്ലടയാറിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങൾക്കു പുറമെ ആറ്റുതീരങ്ങളിൽ താമസിക്കുന്നവരും ആശങ്കയിലാണ്.

പുനലൂരിലെ കല്ലടയാറിനോട് ചേർന്ന സ്നാനഘട്ടം, ആർ.പി.എൽ, വെട്ടിപ്പുഴ,അടുക്കളമൂല,വന്മള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. ജലനിരപ്പ് ഉയരുന്നതു തീരദേശവാസികളെ മാറ്റി പാർപ്പിക്കാൻ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപടികൾ തുടങ്ങി.