പുത്തൂർ : മഴക്കെടുതി വ്യാപകം. നിരവധി വീടുകളിൽ വെള്ളം കയറി. പവിത്രേശ്വരം പഞ്ചായത്തിൽ ചെറു പൊയ്കയിൽ കനത്ത നാശം വിതച്ചു. 12ഓളം വീടുകളിൽ വെള്ളം കയറി. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചെറുപൊയ്ക കാരാളി ക്ഷേത്രം റോഡ് വെള്ളത്തിനടിയിലായി. മറ്റ് പല ഉപറോഡുകളും വെള്ളത്തിനടിയിലായി. ഇഷ്ടിക ചൂളയിലും വെള്ളം കയറി. എസ്.എൻ.പുരം കോഴിപ്പാലത്തിന് സമീപം വീടുകളിൽ വെള്ളം കയറി. ഇവരെയും മാറ്റി പാർപ്പിച്ചു. താഴം, കരിമ്പിൻപുഴ, അറ്റുവാശ്ശേരി, കുളക്കട ഭാഗങ്ങളും വെള്ളം കയറി. അറ്റുവാശ്ശേരി ഞാകടവ് റോഡിൽ ഗതാഗതം നിലച്ചു.ചെറുപൊയ്കയിലെ വിവിധ സ്ഥലങ്ങളിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ,സി.ഐ.സുഭാഷ്, ഡെപ്യൂട്ടി തഹസീദാർ അജേഷ് എന്നിവർ സന്ദർശിച്ചു.