കരുനാഗപ്പള്ളി : താലൂക്ക് ജമാഅത്ത് യൂണിയൻ നബിദിനാഘോഷം നാളെ കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ ആസ്ഥാനമന്ദിരത്തിൽ വച്ച് ലളിതമായ ചടങ്ങിൽ ആചരിക്കും. വൈകിട്ട് 4ന് താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. എ. എം. ആരിഫ് എം . പി ഉദ്ഘാടനം ചെയ്യും. സി. ആർ. മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഹാജി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നബിദിന സന്ദേശം നൽകും. താലൂക്ക് ജമാഅത്ത് യൂണിയൻ ഭാരവാഹികൾ ചടങ്ങിൽ ആശംസകൾ നേരും. ചടങ്ങിലേക്ക് അംഗ ജമാഅത്തിൽ നിന്നുള്ള താലൂക്ക് ജമാഅത്ത് യൂണിയൻ ജനറൽ കൗൺസിൽ അംഗങ്ങൾ, ജമാഅത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് താലൂക്ക് ജമാഅത്ത് ജനറൽ സെക്രട്ടറി കെ .എ .ജവാദ് അറിയിച്ചു.