sree
ഗാന്ധിഭവൻ ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന്റെ വാർഷികവും ആദരസമർപ്പണവും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. എൻ. ജഗദീശൻ, ആർ. ചന്ദ്രശേഖരൻ, ഡോ. പുനലൂർ സോമരാജൻ, ബി.ബി. ഗോപകുമാർ, അഡ്വ. സാം കെ. ഡാനിയേൽ, എ. ആനന്ദവല്ലി എന്നിവർ സമീപം

പത്തനാപുരം: സമൂഹത്തിൽ ആശ്വാസകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ജീവകാരുണ്യ​മേഖലയ്ക്ക് സാധിക്കുമെന്ന്
ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ ഭിന്നശേഷിക്കാർക്കായുള്ള പുനരധിവാസകേന്ദ്രത്തിന്റെ പതിനഞ്ചാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.ചടങ്ങിൽ വിവിധ മേഖലകളിലെ സേവനപ്രതിഭകളായ ഡോ. ഡി. ഷൈൻകുമാർ, മെഹർഖാൻ ചേന്നല്ലൂർ, സി.ജി. രാജൻ കെട്ടിടത്തിൽ, ജെ. രാജൻ, അരുൺ പുനലൂർ, വിഷ്ണു വിജയൻ എന്നിവർക്ക് ഗാന്ധിഭവന്റെ ആദരം ഗവർണർ സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മെമ്പർ ആർ. ചന്ദ്രശേഖരൻ, ഇ.എം.എസ് സഹകരണ ആശുപത്രി സെക്രട്ടറി എൻ. ജഗദീശൻ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് നന്ദി പറഞ്ഞു.